ദേശീയ റെയിൽ പണിമുടക്കിനെ തുടർന്ന് തടസപ്പെട്ട സർവീസുകൾ പുനരാരംഭിക്കുന്നതായി GO ട്രാൻസിറ്റ്. മിൽട്ടൺ ലൈനിൽ നിന്നും ഹാമിൽട്ടൺ ഗോ സെൻ്ററിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. സാധാരണ സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും ഷെഡ്യൂളുകളിൽ ചില ക്രമീകരണങ്ങൾ ഉണ്ടായേക്കാമെന്നും GO ട്രാൻസിറ്റ് പ്രസ്താവനയിൽ പറയുന്നു.
കനേഡിയൻ പസഫിക് കൻസാസ് സിറ്റിയും കനേഡിയൻ നാഷണൽ റെയിൽവേയും തൊഴിലാളികളുമായി തൊഴിൽ കരാറിൽ എത്താത്തതിനാൽ വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ഏകദേശം 9,300 റെയിൽ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചിരുന്നു.
വേതനം, ഷിഫ്റ്റ് ഷെഡ്യൂളിംഗ്, തൊഴിലാളികളുടെ വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചാണ് റെയിൽവേ തൊഴിലാളികൾ പണിമുടക്ക് നടത്തിയത്.







