dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Jobs

ജോലി സമയത്ത് കാഷ്യര്‍മാര്‍ക്ക് ഇരിക്കാം; പുതിയ തീരുമാനവുമായി ലോബ്ലോ

Reading Time: < 1 minute

ജോലി സമയത്ത് കാഷ്യര്‍മാര്‍ക്ക് ഇരിക്കാനുള്ള അനുമതി നല്‍കി ലോബ്ലോ. തിയ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷം ആദ്യം രാജ്യത്തുടനീളമുള്ള 10 ല്‍ അധികം സ്‌റ്റോറുകളില്‍ നാല് മാസം പൈലറ്റ് പ്രോഗ്രാം നടത്തിയതായി കമ്പനി വ്യക്തമാക്കി. ഈ സമയം കമ്പനിയിലെ ചെക്ക്ഔട്ട് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അറ്റ്‌ലാന്റിക് മേഖലയില്‍ മൂന്ന് സ്‌റ്റോറുകള്‍, ഒന്റാരിയോയില്‍ മൂന്ന്, കാനഡയില്‍ നാല് എന്നിങ്ങനെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രോഗ്രാം ആരംഭിച്ചതെന്ന് ലോബ്ലോ മീഡിയ പ്രതിനിധി പറഞ്ഞു. ഈ പൈലറ്റ് പ്രോഗ്രാം ഓഗസ്റ്റ് മാസം ആദ്യം അവസാനിച്ചു. സഹപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും പ്രതികരണം വിലയിരുത്തി പ്രോഗ്രാമിന്റെ അടുത്ത തീരുമാനിക്കുമെന്ന് കമ്പനി അറിയിച്ചു. 
കാനഡയിലും അമേരിക്കയിലും കാഷ്യര്‍മാര്‍ സാധാരണയായി ഇരുന്ന് ജോലി ചെയ്യാറില്ല. എന്നാല്‍ യൂറോപ്പില്‍ ഈ രീതി കൂടുതല്‍ സാധാരണമാണ്.

Leave a comment

Your email address will not be published. Required fields are marked *