ഹിറ്റ് ആൻഡ് റൺ കേസുകളിൽ നിർണ്ണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവുമായി ഒൻ്റാറിയോ പ്രൊവിൻഷ്യൽ പോലീസ്. ഒൻ്റാറിയോയിൽ കഴിഞ്ഞ വർഷം മുതൽ നടന്ന ഇത്തരം കേസുകളിൽ നിർണ്ണായകമായ വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം ലഭിക്കും.
2023 നവംബർ 3-ന് രാത്രി ഒന്റാറിയോയുടെ സ്മിത്ത്സ് ഫാൽസിന് വടക്ക് ഭാഗത്തുള്ള ഹൈവേ 15-ന് സമീപം 34 കാരനായ സ്റ്റീവൻ ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി ഒന്റാറിയോ പ്രവിശ്യാ പോലീസ് പറയുന്നു. മസ്ദ എന്ന് കരുതപ്പെടുന്ന ഒരു ഇരുണ്ട നിറമുള്ള hatchback അല്ലെങ്കിൽ sedan ടേറ്റിനെ ഇടിച്ച ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇയാളുടെ മൃതദേഹം ദേശീയപാതയ്ക്കരികിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒപിപി ഒരു പരസ്യബോർഡും സ്ഥാപിച്ചിട്ടുണ്ട്.
കാറിൻ്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമെന്നും ഇത്തരം വാഹനം കാണുന്നവർ പോലീസിനെ വിവരം അറിയിക്കണമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.







