dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Immigration

കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് പത്ത് ലക്ഷം കടന്നു; IRCC

Reading Time: < 1 minute

കാനഡ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് പത്ത് ലക്ഷം കടന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ(‌ഐആർസിസി). സാധാരണ ഐആർസിസി സേവന മാനദണ്ഡങ്ങൾക്കപ്പുറമുള്ള അപേക്ഷകൾ 2022 നവംബറിന് ശേഷം ആദ്യമായി 1 മില്യൺ കടന്ന് 1,002,400 ആയി ഉയർന്നതായി റിപ്പോർട്ട് പറയുന്നു. എന്നാൽ ജൂലൈ 31 വരെ 2,364,700 വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ജൂലൈ 31 വരെ, എല്ലാ വിഭാഗങ്ങളിലുമുള്ള മൊത്തം അപേക്ഷകളുടെ എണ്ണം 2,364,700 ആണ്.ഇതിൽ 1,002,400 അപേക്ഷകൾ സാധാരണ സേവന മാനദണ്ഡങ്ങൾക്കപ്പുറമുള്ള ബാക്ക്‌ലോഗ്ഡ് ആയി തരംതിരിച്ചിട്ടുണ്ട്, അതേസമയം 1,362,300 എണ്ണം ഇപ്പോഴും സേവന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നുണ്ട്.
ജൂൺ 30 മുതൽ ജൂലൈ 31 വരെ പൗരത്വത്തിനും സ്ഥിരതാമസ അപേക്ഷകൾക്കുമുള്ള ബാക്ക്‌ലോഗിൽ കുറവുണ്ടായതായി ഡാറ്റ പറയുന്നു. പൗരത്വ അപേക്ഷകളിൽ 3.70% കുറവും സ്ഥിര താമസം 0.93% ഉം കുറവുണ്ടായി. എന്നാൽ, താത്കാലിക താമസ അപേക്ഷകളിൽ 11.80% വർധനയുണ്ടായി. ഇത് രണ്ട് മാസ കാലയളവിൽ മൊത്തം ബാക്ക്‌ലോഗിൽ 7.02% വർധനവിന് കാരണമായതായും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *