കാനഡയിലെ സുപ്രധാന സ്ഥാപനമായ സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിരവധി തൊഴിൽ അവസരങ്ങൾ. ജൂനിയർ
കോമ്പൻസേഷൻ അഡ്വൈസർ മുതൽ ഡാറ്റാ കളക്ഷൻ ക്ലർക്ക് വരെയുള്ള തസ്തികകളിലാണ് അവസരങ്ങൾ. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ ജോലികൾ നേടുകയാണെങ്കിൽ ലഭിക്കും. തസ്തികകൾ ഏതൊക്കെയെന്ന് നോക്കാം.
ജൂനിയർ കോമ്പൻസേഷൻ അഡ്വൈസർ
സെക്കൻഡറി സ്കൂൾ ഡിപ്ലോമയോ അല്ലെങ്കിൽ തതുല്യ യോഗ്യതകളോ ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഹ്യൂമൻ റിസോഴ്സ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ സമാനമായ മറ്റു മേഖലകളിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. എക്സൽ, പവർ പോയിന്റ്, വേർഡ്, ഔട്ട് ലുക്ക് തുടങ്ങിയ മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രതിവർഷം 60,424 ഡോളർ മുതൽ 67,582 ഡോളർ വരെയാണ് ശമ്പളം. എഡ്മൺട്ടൺ ( ആൽബർട്ട ), വാൻകൂവർ ( ബ്രിട്ടീഷ് കൊളംബിയ), വിന്നിപെഗ് ( മാനിറ്റോബ ), ഹാലിഫാക്സ് ( നോവ സ്കോട്ടിയ ), ഒട്ടാവ ( ഒന്റാരിയോ ), സ്റ്റർജൻ ഫാൾസ് ( ഒന്റാരിയോ ), ടൊറന്റോ ( ഒന്റാരിയോ ), മോൺട്രിയാൽ ഐലൻഡ് (ക്യുബെക് ), ഷെർബ്രൂക്ക് ( ക്യുബെക്ക് ) എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 2025 മെയ് ആറാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
പാർട്ട് ടൈം ഡാറ്റ കളക്ഷൻ ക്ലർക്ക്
കുറഞ്ഞത് രണ്ട് വർഷത്തെ സെക്കൻഡറി വിദ്യാഭ്യാസവും (അല്ലെങ്കിൽ തത്തുല്യമായത്) ഉപഭോക്തൃ സേവനത്തിലോ കോൾ സെന്ററുകളിലോ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. മണിക്കൂറിൽ ഏകദേശം 26.48 ഡോളർ മുതൽ 28.57 ഡോളർ വരെയാണ് ശമ്പളം. നൂനവൂട്ട്, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, യൂകോണിലെ വിവിധ സ്ഥലങ്ങൾ തുടങ്ങിയ ലൊക്കേഷനുകളിലേക്ക് ഒഴിവുള്ളത്. 2024 ഡിസംബർ 31 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
ഡാറ്റ കളക്ഷൻ ക്ലർക്ക് (കാഷ്വൽ ഇൻവെന്ററി, പടിഞ്ഞാറൻ മേഖല)
അപേക്ഷകൻ പ്രവിശ്യാ മാനദണ്ഡങ്ങൾക്കനുസൃതമായി സെക്കൻഡറി സ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ കുറഞ്ഞത് ഈ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് മൈക്രോസോഫ്റ്റ് ഓഫീസിലും മറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലും പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്ത്യ സേവനത്തിലോ സാങ്കേതിക പിന്തുണയിലോ പരിചയം ആവശ്യമാണ്. ചില സ്ഥലങ്ങളിൽ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവിങും അറിഞ്ഞിരിക്കണം. മണിക്കൂറിൽ ഏകദേശം 26.48 ഡോളർ മുതൽ 28.57 ഡോളർ വരെയാണ് ശമ്പളം. ആൽബർട്ടയിലുടനീളമുള്ള വിവിധ നഗരങ്ങൾ, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, സസ്കാച്വാൻ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി: 2024 സപ്റ്റംബർ 30 ആണ്.
ഡാറ്റ കളക്ഷൻ ക്ലർക്ക് (കാഷ്വൽ ഇൻവെന്ററി, കിഴക്കൻ മേഖല)
സെക്കൻഡറി സ്കൂൾ പഠനം പൂർത്തിയാക്കിയവർക്കാണ് ഡാറ്റ കളക്ഷൻ ക്ലർക്ക് ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് മൈക്രോസോഫ്റ്റ് ഓഫീസിലും മറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലും പ്രാവീണ്യം ഉണ്ടായിരിക്കണം. മണിക്കൂറിൽ 26.48 ഡോളർ മുതൽ 28.57 ഡോളർ വരെയാണ് ഏകദേശ ശമ്പളം. ന്യൂബ്രൺസ്വിക്, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോട്ടിയ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക് എന്നിവിടങ്ങൾ ആണ് ഒഴിവുള്ള ലൊക്കേഷനുകൾ.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 13, 2024 ആണ്.







