ശ്വാസംമുട്ടൽ അപകടസാധ്യതയുള്ളതിനാൽ ഫിഷർ-പ്രൈസ് ബേബി ബൈസെപ്‌സ് ഗിഫ്റ്റ് സെറ്റിൽ നിന്ന് ഡംബെൽ കളിപ്പാട്ടം തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ വ്യക്തമാക്കി. സെറ്റിൻ്റെ ഭാഗമായ കെറ്റിൽബെൽ കളിപ്പാട്ടം, പ്രോട്ടീൻ ഷേക്ക് ബോട്ടിൽ, ഹെഡ്ബാൻഡ് എന്നിവ തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഏജൻസി പറയുന്നു.
ഡംബെൽ കളിപ്പാട്ടങ്ങളുടെ അറ്റത്തുള്ള ചാരനിറത്തിലുള്ള ക്യാപ്പ് കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുള്ളതിനാലാണ് ഏജൻസി തിരിച്ചുവിളിച്ചിരിക്കുന്നത്.
ആഗസ്ത് 15 വരെ, ഡംബെൽ കളിപ്പാട്ടവുമായി ബന്ധപ്പെട്ട് കാനഡയിൽ നാല് റിപ്പോർട്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏഴ് റിപ്പോർട്ടുകളും ഫിഷർ-പ്രൈസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 2020 ജൂണിനും 2024 ഏപ്രിലിനും ഇടയിൽ 44,500 യൂണിറ്റ് ഉൽപ്പന്നങ്ങൾ കാനഡയിൽ വിറ്റഴിച്ചതായും ഹെൽത്ത് കാനഡ പറയുന്നു. കളിപ്പാട്ടം ഉപയോഗിക്കരുതെന്നും റീഫണ്ടിനായി ഫിഷർ-പ്രൈസുമായി ബന്ധപ്പെടാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.







