dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food

പുതിയ മിനിമം വേതനം: ബീസി ഗിഗ് തൊഴിലാളികൾക്കുള്ള വർധന സെപ്റ്റംബർ 3 മുതൽ

Reading Time: < 1 minute

ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള റൈഡ്-ഹെയ്‌ലിംഗ്, ഫുഡ് ഡെലിവറി സേവനങ്ങളിലെ തൊഴിലാളികൾക്കുള്ള മിനിമം വേതന വർധന സെപ്റ്റംബർ 3-മുതൽ. മിനിമം വേതനത്തിൽ ഗണ്യമായ വർധനവ് ഉൾപ്പെടെ, അടിസ്ഥാന തൊഴിൽ മാനദണ്ഡങ്ങളും ഗിഗ് തൊഴിലാളികൾക്ക് സംരക്ഷണവും നൽകാൻ ഈ മാറ്റങ്ങൾക്ക് സാധിക്കും.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, റൈഡ്-ഹെയിലിംഗ്, ഫുഡ് ഡെലിവറി ജീവനക്കാർക്കുള്ള മിനിമം വേതനം ബീസിയിലെ നിലവിലുള്ള മിനിമം വേതനത്തിന്റെ 120 ശതമാനമായി നിശ്ചയിക്കപ്പെടും.
പ്രവിശ്യാ മിനിമം വേതനം നിലവിൽ മണിക്കൂറിന് $17.40 ആയതിനാൽ, ഗിഗ് തൊഴിലാളികൾ മണിക്കൂറിൽ കുറഞ്ഞത് 20.88 ഡോളറായിരിക്കും.
Uber Eats, Instacart, SkipTheDishes, Lyft, Uber തുടങ്ങിയ പ്ലാറ്റ്‌ഫോമുകഴിലുള്ള തൊഴിലാളികൾക്ക് ഈ വേതനം ലഭിക്കും. മിനിമം വേതനം സമയത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
ഒരു ശമ്പള കാലയളവിൽ തൊഴിലാളികളുടെ വരുമാനം മിനിമം വേതന നിലവാരം പുലർത്തുന്നില്ലെങ്കിൽ പ്ലാറ്റ്‌ഫോം കമ്പനികൾ അവരുടെ വേതനം ഉയർത്തേണ്ടതുണ്ട്.

Leave a comment

Your email address will not be published. Required fields are marked *