സസ്ക്ച്വാൻ ഇമിഗ്രന്റ് നോമിനി പരിപാടിയുടെ ഭാഗമായി, ആരോഗ്യരംഗത്തും കാർഷിക രംഗത്തുമുള്ള നവാഗതർക്കായി പുതിയ രണ്ട് പി എൻ പി ശാഖകൾ പ്രഖ്യാപിച്ച് ഗവണ്മെന്റ്. ആഗസ്ത് 30 നാണ് പ്രഖ്യാപനം നടന്നത്. പുതിയ ശാഖകൾ പ്രവിശ്യയിലെ ഇമിഗ്രേഷൻ പ്രോഗ്രാമിനെയും ഇമിഗ്രേഷൻ ആവശ്യങ്ങളെയും അണി ചേർക്കുന്നതാണെന്ന് സസ്കാച്ചെവൻ ഇമിഗ്രെഷൻ തൊഴിൽ പരിശീലക മന്ത്രി ജെറമി ഹാരിസൻ പറഞ്ഞു.
കാർഷിക രംഗം – യോഗ്യത
- കനെഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക് (സി ബി എൽ ) 4-ൽ കുറയാത്ത സ്കോർ ( ചില ജോലികൾക്ക് 4 – ൽ കൂടുതൽ )
- സെക്കന്ററി സ്കൂൾ വിദ്യാഭ്യാസം/ ഉന്നത വിദ്യാഭ്യാസം
- പ്രസ്തുത മേഖലയിൽ കഴിഞ്ഞ 3 വർഷത്തിനിടയിൽ കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽ പരിചയം / ജോബ് അപ്പ്രൂവൽ ലെറ്റർ ലഭിച്ച എംപ്ലോയറിന്റെ കൂടെ 6 മാസം (780 മണിക്കൂർ അല്ലെങ്കിൽ 30 മണിക്കൂർ/ ആഴ്ച്ച) തൊഴിൽ പരിചയം
- സസ്ക്ച്വാനിലെ തൊഴിൽ/താമസത്തെ സംബന്ധിക്കുന്ന രേഖ
- കാർഷിക രംഗത്ത് സ്ഥിര നിയമനത്തിനുള്ള അവസരം
ഉദ്യോഗാർഥികൾ ഒരു എസ്ഐഎൻപി ജോബ് അപ്പ്രൂവൽ ലെറ്റർ സമർപ്പിക്കേണ്ടതാണ്.
ആരോഗ്യരംഗം – യോഗ്യത
ഫെഡറൽ എക്സ്പ്രസഷൻ അപ്ലിക്കേഷൻ പൂളിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ യോഗ്യതയിൽ ചില മാറ്റങ്ങളുണ്ട്.
പൊതുവായവ:
- സസ്ക്ച്വാൻ ലൈസൻസിങ് യോഗ്യത
- തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പോസ്റ്റ് സെക്കന്ററി ഡിഗ്രി ( മാസ്റ്റർസ്/ ബാച്ലർ ഡിഗ്രി/ 3 – വർഷ ഡിഗ്രി/ 2- വർഷ ഡിപ്ലോമ)
- സസ്ക്ച്വാനിലെ തൊഴിൽ/താമസത്തെ സംബന്ധിക്കുന്ന രേഖ
ഫെഡറൽ എക്സ്പ്രസഷൻ അപ്ലിക്കേഷൻ പൂൾ യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷ്- ഫ്രഞ്ച് ലാംഗ്വേജ് സ്കോർ 5 (മിനിമം) ഉണ്ടായിരിക്കണം. ( ചില ജോലികൾക്ക് 5 – ൽ കൂടുതൽ )
- നിലവിൽ സസ്കാച്ചെവനിൽ ജോലി ചെയ്യുന്നവർക്ക് 6 മാസത്തെ (780 മണിക്കൂർ/ 30+ മണിക്കൂർ/ ആഴ്ച്ച)തൊഴിൽ പരിചയമോ അല്ലെങ്കിൽ ജോബ് അപ്പ്രൂവൽ ലെറ്റർ ലഭിച്ച എംപ്ലോയറിന്റെ കൂടെ തൊഴിൽ പരിചയമോ ആവശ്യമാണ്.
( എംപ്ലോയറിന്റെ കൂടെ ജോലി ചെയ്യാത്തവർക്ക് കഴിഞ്ഞ 5 വർഷത്തിനിടയിൽ കുറഞ്ഞത് 1 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.)
ഫെഡറൽ എക്സ്പ്രസഷൻ അപ്ലിക്കേഷൻ പൂൾ പ്രൊഫൈൽ ഉള്ളവർ:
- എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ നമ്പർ, ജോബ് സീകർ കോഡ്
- ഇംഗ്ലീഷ് – ഫ്രഞ്ച് ലാംഗ്വേജ് സ്കോർ 7 അല്ലെങ്കിൽ 7 ൽ കൂടുതൽ ഉണ്ടായിരിക്കേണ്ടതാണ്.
- കാനഡയിൽ നിന്നോ പുറത്തു നിന്നോ ആണ് അപേക്ഷിക്കുന്നതെങ്കിൽ പ്രസ്തുത മേഖലയിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ ചുരുങ്ങിയ 1 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.






