കാനഡയിലെ എഡ്മൻ്റൻ പാർക്കിൽ ഇന്ത്യൻ വംശജനായ യുവാവ് കുത്തേറ്റ് മരിച്ചു. സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ 22 കാരനായ പഞ്ചാബ് സ്വദേശിയായ ജഷൻദീപ് സിങ് മാനാണ് കൊല്ലപ്പെട്ടത്. എട്ട് മാസം മുമ്പ് സിഖ് യുവാവ് കാനഡയിലെത്തിയത്.
എഡ്മൻ്റണിലെ ടിം ഹോർട്ടൺസ് റെസ്റ്റോറൻ്റിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെയാണ് ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയായ ജഷൻദീപ് സിങ് മാന് കുത്തേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് 40 കാരനായ എഡ്ഗർ വെസ്‌കറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.







