dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്സ്പ്രസ് എൻട്രി; 911 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Reading Time: < 1 minute

സെപ്തംബർ മാസത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 911 ഉദ്യോ​ഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). 732 അല്ലെങ്കിൽ അതിനുമുകളിലും ഉള്ള സിആർഎസ് സ്കോർ ഉള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഈ ആഴ്ച കൂടുതൽ ഇൻവിറ്റേഷൻ ഉണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, IRCC 14 പ്രത്യേക എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ഉദ്യോഗാർത്ഥികൾ ഇൻവിറ്റേഷൻ നൽകിയിരുന്നു. 2015-ൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ നറുക്കെടുപ്പ് നടന്ന മാസമായിരുന്നു ജൂലൈ. ജൂലൈ മാസം 2 നും 31 നും ഇടയിൽ ഒമ്പത് നറുക്കെടുപ്പുകൾ നടന്നു.
ഓഗസ്റ്റ് 27-ന് നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് പ്രോഗ്രാമിലെ ഉദ്യോഗാർത്ഥികളെ മാത്രം പരിഗണിച്ച നറുക്കെടുപ്പിൽ 3,330 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. അടുത്തിടെ എല്ലാ ആഴ്‌ചയിലും ഒന്നിലധികം നറുക്കെടുപ്പുകൾ നടന്നു. PNP ഉദ്യോഗാർത്ഥികൾക്കായിഒരു നറുക്കെടുപ്പെങ്കിലും നടന്നു.

Leave a comment

Your email address will not be published. Required fields are marked *