dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയില്‍ ന്യൂട്രാബൊളിക്‌സ് ബ്രാന്‍ഡ് വീഗന്‍ പ്രോട്ടീന്‍ ബാറുകള്‍ തിരിച്ചുവിളിച്ചു

Reading Time: < 1 minute

കാനഡയിലുടനീളം വീഗന്‍ പ്രോട്ടീന്‍ ബാറുകള്‍ തിരിച്ച് വിളിച്ച് കനേഡിയന്‍ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(CFIA). ലേബലില്‍ പാല്‍ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കാത്തതിനെ തുടര്‍ന്ന് വീഗന്‍ പ്രോട്ടീന്‍ ബാറുകള്‍ തിരിച്ച് വിളിച്ചത്. ന്യൂട്രാബോളിക്‌സ് ബ്രാന്‍ഡായ ഫീഡ് മീ വീഗന്‍ പ്രോട്ടീന്‍, ചോക്ലേറ്റ് കോക്കനട്ട് ഫ്‌ളേവറിലുള്ള ഓട്‌സ് ബാറുകള്‍ എന്നിവയാണ് തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍. ഉല്‍പ്പന്നങ്ങള്‍ കഴിച്ചവരില്‍ അസുഖങ്ങളൊന്നും ചെയ്യപ്പെട്ടിട്ടില്ല. 
വീഗന്‍ ഡയറ്റ് കര്‍ശനമായി പിന്തുടരുന്നവരോ ക്ഷീരോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ അലര്‍ജിയോ മറ്റ് അസുഖങ്ങളോ അസ്വസ്ഥതകളോ ഉള്ളവരാണെങ്കില്‍ ഉല്‍പ്പന്നം ഉപേക്ഷിക്കണമെന്നും വാങ്ങിയ സ്റ്റോറില്‍ തിരികെ ഏല്‍പ്പിക്കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 

Leave a comment

Your email address will not be published. Required fields are marked *