dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #Uncategorized

വിറ്റാമിനുകളും മരുന്നുകളും തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

കനേഡിയൻ ഫാർമസ്യൂട്ടിക്കൽ ബ്രാൻഡായ JAMP ഫാർമ വിറ്റ വിറ്റാമിനുകളും മരുന്നുകളും തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. JAMP-ൻ്റെ വൈറ്റമിൻ D3 10000-യൂണിറ്റ് ടാബ്‌ലെറ്റ്, 325 മില്ലിഗ്രാം, 500 മില്ലിഗ്രാം അസറ്റാമിനോഫെൻ ​ഗുളികയും തിരിച്ചുവിളിച്ചുവിളിച്ചിട്ടുണ്ട്. കൂടാതെ കമ്പനിയുടെ ടെൽമിസാർട്ടൻ 40 മില്ലിഗ്രാം ഗുളികയും 80 മില്ലിഗ്രാം ഗുളികകളും തിരിച്ചുവിളിച്ചിട്ടുണ്ട്.
ചില രാജ്യങ്ങളിൽ പാരസെറ്റമോൾ എന്നറിയപ്പെടുന്ന അസറ്റാമിനോഫെൻ വേദന,പനി എന്നിവയുടെ ചികിത്സിക്കായാണ് ഉപയോഗിക്കുന്നത്. തലവേദന, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാൻ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കുന്നതിന് ടെൽമിസാർട്ടൻ സാധാരണയായി ഉപയോഗിക്കുന്നു.
ഉപയോക്താക്കൾ തങ്ങളുടെ മരുന്നുകൾ തിരിച്ചുവിളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്തുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകരെ സമീപിക്കണമെന്നും ഹെൽത്ത് കാനഡ പറയുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുമായുള്ള സംശയങ്ങൾക്ക് ഉപയോക്താക്കൾ JAMP ഫാർമയെ നേരിട്ട് ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ടുള്ള പാർശ്വഫലങ്ങളോ പരാതികളോ ഹെൽത്ത് കാനഡയെ അറിയിക്കാം.

Leave a comment

Your email address will not be published. Required fields are marked *