ടൊറൻ്റോയിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത ഏഴ് ദിവസത്തേക്ക് താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. ഇന്ന് പകൽ സമയത്തെ ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസിൽ എത്തും. കൂടാതെ ഈർപ്പവുമായി കൂടിച്ചേരുമ്പോൾ താപനില 32 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. രാത്രിയോടെ 16 ഡിഗ്രി സെൽഷ്യസിലെത്തും.
വെള്ളിയാഴ്ച പകൽസമയത്ത് ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഈർപ്പവുമായി കൂടിച്ചേരുമ്പോൾ താപനില 34 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും രാത്രിയിൽ, 15 ഡിഗ്രി സെൽഷ്യസായി കുറയും. ശനി, ഞായർ ദിവസങ്ങളിൽ താപനില 26 ഡിഗ്രി സെൽഷ്യസും രാത്രിയിൽ കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസുമായിരിക്കും. തിങ്കൾ ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസും രാത്രിയിൽ കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസുമായിരിക്കും.
അടുത്ത ആഴ്ച കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും രാത്രിയിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.







