dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Technology

ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസ് ഇന്ന് തത്സമയം സംസാരിക്കും

Reading Time: < 1 minute

ദൗത്യത്തിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും വില്‍മോര്‍ ബുച്ചും ഇന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. നാസയാണ് ഇതേ കുറിച്ചുള്ള വിവരം പങ്കുവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് നാസ അറിയിക്കുന്നത്.
ഇന്ത്യന്‍ സമയം 11.45ന് ആണ് വാര്‍ത്ത സമ്മേളനം നടക്കുക. സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ബഹിരാകാശത്ത് എത്തിച്ചേര്‍ന്ന ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വാര്‍ത്ത സമ്മേളനം നടത്താന്‍ നാസയുടെ നിര്‍ണായക തീരുമാനം.
നാസ, നാസ ആപ്പ്, നാസയുടെ വെബ്സൈറ്റ് എന്നിവയിലൂടെ വാര്‍ത്ത സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും. ഇരുവരും തങ്ങളുടെ ബഹിരാകാശ നിലയത്തിലെ അനുഭവങ്ങളും ദൗത്യത്തില്‍ നേരിട്ട പ്രതിസന്ധികളും പങ്കുവയ്ക്കുമെന്നാണ് വിവരം. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിന്റെ ന്യൂസ് റൂമില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കൊമേഷ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് നടത്തിയ നാസയുടെ ദൗത്യം. 2024 ജൂണ്‍ 5ന് ആണ് ആയിരുന്നു ഇരുവരും ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ഒരാഴ്ച മാത്രം നീണ്ട ദൗത്യം പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ ഇരുവരുടെയും തിരിച്ചുവരവിന് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *