കോസ്റ്റ്കോയുടെ കിർക്ക്ലാൻഡ് സിഗ്നേച്ചർ ബ്രാൻഡായ ഗ്രീക്ക് യോഗർട്ട് രാജ്യവ്യാപകമായി തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. 100 ഗ്രാം പാക്കറ്റ് യോഗർട്ട് മൈക്രോബയൽ മലിനീകരണം മൂലമാണ് തിരിച്ചുവിളിച്ചത്. ഉൽപ്പന്നം ഉപയോഗിക്കയോ, വിൽക്കുകയോ, വിതരണം ചെയ്യകയോ ചെയ്യരുതെന്ന് CFIA വ്യക്തമാക്കി.
ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്ക്, ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ, നോവ സ്കോഷ, ഒൻ്റാറിയോ, ക്യുബെക്ക്, സസ്കാച്ച്വാൻ എന്നിവയുൾപ്പെടെ കാനഡയിലുടനീളമുള്ള കോസ്റ്റ്കോ സ്റ്റോറുകളിൽ യോഗർട്ട് വിറ്റഴിച്ചതായി ഏജൻസി വ്യക്തമാക്കിട്ടുണ്ട്.







