dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation #Uncategorized

‌കാനഡ ദാരിദ്ര്യത്തിലേക്കെന്ന് റിപ്പോർട്ട്

Reading Time: < 1 minute

സമ്പന്ന രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വിടവ് വർധിക്കുന്നതായി റിപ്പോർട്ട്. കാനഡ മറ്റ് സമ്പന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡ ദരിദ്ര രാജ്യമായി മാറികൊണ്ടിരിക്കുകയാണെന്ന് പുതിയ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഒഇസിഡി) റിപ്പോര്‍ട്ട്.
കാനഡയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക വിടവ് കൂടുതല്‍ വര്‍ധിച്ചതായും കാനഡയിലെ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയും ജനസംഖ്യാ വർധനയും രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ബാങ്ക് ഓഫ് കാനഡയും നേരത്തെ ഈ വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഭാവിയില്‍ കാനഡ സാമ്പത്തിക വളര്‍ച്ച കൈവരിച്ചേക്കാമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(IMF) കണക്കുകള്‍ പറയുന്നത്. സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 1.3 ശതമാനവും പിന്നീടുള്ള വര്‍ഷം 2.4 ശതമാനവും ആകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *