ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 1,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 446 അല്ലെങ്കിൽ അതിൽ കൂടുതലുമുള്ള ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിന് പരിഗണിച്ചത്.
ഈ മാസം നടന്ന ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 732 അല്ലെങ്കിൽ അതിനുമുകളിലും സിആർഎസ് സ്കോർ ഉള്ള 911 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയിരുന്നു.







