ന്യൂയോര്‍ക്ക് സിറ്റിയില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്ത 20 കാരനായ പാക് പൗരനായ മുഹമ്മദ് ഷാസെബ് ഖാന് കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ സ്റ്റഡി പെര്‍മിറ്റ് സംവിധാനത്തിനെതിരെ കടുത്ത പ്രതിഷേധമുമായി വിദ്യാർത്ഥികൾ രംഗത്ത്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി ഒരു തീവ്രവാദി രാജ്യത്ത് താമസിക്കുകയും ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തത് സിസ്റ്റത്തിന്റെ വലിയ പിഴവാണെന്നും സ്റ്റഡി പെര്‍മിറ്റ് സംവിധാനം കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണെന്നും കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുടിയേറ്റ സംവിധാനത്തിലെ പരാജയങ്ങള്‍ തങ്ങളെ ബലിയാടാക്കുന്നതായി മറ്റ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്ത 20 കാരനായ മുഹമ്മദ് ഷാസെബ് ഖാന് എന്നയാളാണ് കഴിഞ്ഞയാഴ്ച ക്യുബെക്കില്‍ അറസ്റ്റിലായത്. സ്റ്റഡി പെര്‍മിറ്റ് സംവിധാനങ്ങളിലുണ്ടാകുന്ന വീഴ്ച പോസ്റ്റ്-ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് കൈവശമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.







