കാനഡയിലുണ്ടാകുന്ന 18 മരണങ്ങളിൽ ഒരാള്‍ മരിക്കുന്നത് സെപ്‌സിസ് മൂലമെന്ന് കനേഡിയന്‍ സെപ്‌സിസ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട്. രക്തത്തിലെ അണുബാധ മൂലമുണ്ടാകുന്ന മാരകമായ രോഗമാണ് സെപ്‌സിസ്. രക്തത്തില്‍ ബാക്ടീരിയയില്‍ നിന്നുള്ള വിഷാംശം(എന്‍ഡോടോക്‌സിന്‍) പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് സെപ്‌സിസ്.
ആഗോളതലത്തില്‍ ഓരോ വര്‍ഷവും 50 ദശലക്ഷം കേസുകളും 11 ദശലക്ഷം മരണങ്ങളുമാണ് സെപ്‌സിസ് മൂലമുണ്ടാകുന്നത്. രോഗവ്യാപനം രൂക്ഷമായിട്ടും വേഗത്തിലും കൃത്യമായും രോഗനിര്‍ണയം നടത്തുന്നത് ബുദ്ധിമുട്ടേറിയതാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വളരെ വേഗത്തില്‍ വ്യാപിക്കുന്ന അണുബാധ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കുകയും ചെയ്യും. ഇത് മരണത്തിലേക്ക് രോഗിയെ തള്ളിവിടുന്നു. 30 മുതല്‍ 50 ശതമാനം വരെയാണ് സെപ്‌സിസ് വന്നാലുള്ള മരണനിരക്ക്.







