കാനഡയിൽ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനായി മോർട്ട്ഗേജ് പരിധിയിൽ മാറ്റം വരുത്തി ലിബറൽ ഗവൺമെൻ്റ്. അതോടെ സാധാരണ 25 വർഷത്തെ തിരിച്ചടവ് കാലയളവിൽ നിന്ന് 30 വർഷത്തെ അമോർട്ടൈസേഷനോടെ ഇൻഷ്വർ ചെയ്ത മോർട്ട്ഗേജുകൾ വാങ്ങാൻ കനേഡിയന്മാർക്ക് സാധിക്കും. കൂടാതെ, ഇൻഷ്വർ ചെയ്ത മോർട്ട്ഗേജുകൾ എടുക്കുന്നതിനുള്ള പരിധി മുൻ 1 മില്യൺ ഡോളറിൽ നിന്നും $1.5 മില്യൺ ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങളും ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും.







