ഉപതെരഞ്ഞെടുപ്പ് പരാജയവും ഒപ്പം ഇപ്‌സോസ് നടത്തിയ ഏറ്റവും പുതിയ സർവേയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി. ട്രൂഡോയ്ക്കും ലിബറൽ ഗവൺമെൻ്റിനുമുള്ള പിന്തുണയിൽ വലിയ ഇടിവുണ്ടായതായി സർവേ പറയുന്നു.
കനേഡിയൻമാരിൽ മൂന്നിലൊന്ന് പേർ (33 ശതമാനം) ട്രൂഡോ ഗവൺമെൻ്റിനെ അംഗീകരിക്കുന്നു. എന്നാൽ കഴിഞ്ഞ തവണ ജൂണിൽ ഇപ്‌സോസ് സമാനമായ നടത്തിയ ഒരു വോട്ടെടുപ്പ് ശേഷം പിന്തുണയിൽ നാല് പോയിൻ്റ് കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
അതേസമയം, ഒരു വർഷത്തിലേറെയായി സർവേയിൽ മുന്നിട്ടുനിന്ന കൺസർവേറ്റീവ് നേതാവ് പിയർ പൊലിയേവ്, ഇപ്‌സോസ് നടത്തിയ സർവേയിൽ പങ്കെടുത്ത 45 ശതമാനം കനേഡിയൻമാരും അദ്ദേഹത്തെ കാനഡയുടെ പ്രധാനമന്ത്രിയാക്കണമെന്ന് വ്യക്തമാക്കി. എന്നാൽ 26 ശതമാനം പേർ മാത്രമാണ് ട്രൂഡോയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. 23 ശതമാനം പേർ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംഗിനെ സർവേയിൽ പിന്തുണച്ചു. ദേശീയതലത്തിൽ, ആറ് ശതമാനം മാത്രമാണ് ബ്ലോക്ക് ക്യൂബെക്കോയിസ് നേതാവ് യെവ്സ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെയെ പിന്തുണച്ചത്.







