കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്മെൻ്റുകൾ അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA). ക്യുബെക്കിൽ ഒഴികെയുള്ള മറ്റ് പ്രവിശ്യകളിലും ടെറിട്ടറിയിലും അടുത്ത CPP പേയ്മെൻ്റ് സെപ്റ്റംബർ 25-ന് ലഭിക്കും. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന അർഹരായ ആയിരക്കണക്കിന് കനേഡിയൻമാർക്ക് പ്രതിമാസ പെൻഷനായി പരമാവധി 1,364.60-ഡോളർ ലഭിക്കും.
റിട്ടയർമെൻറ്, വൈകല്യം അല്ലെങ്കിൽ മരണം എന്നിവയ്ക്ക് ശേഷം പ്രതിമാസം അർഹതപ്പെട്ടവർക്ക് നൽകുന്ന സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. നിങ്ങൾ കാനഡയിൽ ജോലി ചെയ്യുകയും സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ റിട്ടയർമെൻ്റ് സമയത്ത് CPP ആനുകൂല്യങ്ങൾ ലഭിക്കും.







