കാനഡയിലെ നാല് പ്രധാന നഗരങ്ങളിലെ വിലക്കയറ്റം ജനങ്ങൾക്ക് ആശങ്ക ഉർത്തുന്നതായി സർവേ. ടൊറന്റോയിൽ 50 ശതമാനവും, വാൻകൂവറിൽ 58 ശതമാനവും, എഡ്മണ്ടണിൽ 55 ശതമാനവും കാൽഗറിയിൽ 47 ശതമാനവും ദൈനംദിന ജീവിതത്തിലെ താങ്ങാനാവുന്ന വിലയിലുെ ജീവിതച്ചെലവിലും തങ്ങൾ ആശങ്കാകുലരാണെന്ന് കാനഡയിലെ ഒരു മാധ്യമ സ്ഥാപനം നടത്തിയ സർവേയിൽ വ്യക്തമാക്കി.
ടൊറൻ്റോയിൽ കുറഞ്ഞ ചിലവിൽ താമസിക്കാൻ കഴിയുമോ എന്ന് സർവേയിൽ ചോദിച്ചപ്പോൾ ടൊറൻ്റോയിലെ 79 ശതമാനം പേർ വിയോജിച്ചപ്പോൾ വാൻകൂവറിലെ 82 ശതമാനം പേർ വിയോജിച്ചു. കാൽഗറിയലെ 70 ശതമാനം പേരും വാൻകൂവറിലെ 82 ശതമാനം പേരും വിയോജിപ്പ് പ്രകടിപ്പിച്ചു. തങ്ങളുടെ നഗരം താങ്ങാനാവുന്നതാണോ എന്ന കാര്യത്തിൽ എഡ്മണ്ടണിലുള്ളവർ 46 ശതമാനം പേരും താങ്ങാനാവുന്നതാണെന്ന് സമ്മതിച്ചു.
നാല് നഗരങ്ങളിലും, പലചരക്ക് സാധനങ്ങൾ ഏറ്റവും ഉയർന്ന വിലയാണെന്നും മോർട്ട്ഗേജ്/വാടക, യൂട്ടിലിറ്റികൾ എന്നിവയ്ക്കും ചിലവ് കൂടുതലാണെന്നും സർവേ പറയുന്നു. പലചരക്ക് കടകളും ഫുഡ് ഔട്ട്ലെറ്റുകളും ഉയർന്ന ലാഭത്തിനായി അമിത വില ഈടാക്കുന്നു. ഈ വർധിച്ചുവരുന്ന പലചരക്ക് ചെലവുകൾക്ക് ഏത് സർക്കാരാണ് ഉത്തരവാദിയെന്ന കാര്യം ചോദിച്ചപ്പോൾ, നാല് നഗരങ്ങളിലെയും ഭൂരിഭാഗം ആളുകളും ഫെഡറൽ ഗവൺമെൻ്റിനെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തി. പ്രവിശ്യാ ഗവൺമെൻ്റിനെയും കുറച്ച് പേർ കുറ്റപ്പെടുത്തി.
ഓഗസ്റ്റിൽ പലചരക്ക് സാധനങ്ങളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 2.4 ശതമാനം ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു. 2022 അവസാനത്തിലും 2023 ൻ്റെ തുടക്കത്തിലും 11.4 ശതമാനത്തിൽ നിന്ന് വളരെ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ പലചരക്ക് വിലകൾ മൂന്ന് വർഷം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോഴും 20 ശതമാനത്തിലധികം ഉയർന്നു, പലചരക്ക് വ്യാപാരികൾ വില കുറയ്ക്കുന്നതിനുള്ള സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ട് പറയുന്നു. ടൊറൻ്റോയിലെയും വാൻകൂവറിലെയും ഭൂരിഭാഗം ആളുകളും തങ്ങളുടെ നഗരങ്ങൾ ജോലി ചെയ്യാനും ജീവിക്കാനും വളരെ ചെലവേറിയതാണെന്ന് 90 ശതമാനവും, കാൽഗറി 83 ശതമാനവും, എഡ്മൻ്റണിലെ 71 ശതമാനവും പറഞ്ഞു.







