dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Technology #World

പണി പാളിയോ? ഐഫോണ്‍ 16 പ്രോയില്‍ ഗുരുതര തകരാര്‍ എന്ന് പരാതി

Reading Time: < 1 minute

ഐഫോണ്‍ 16 പ്രോ സ്‌മാര്‍ട്ട്ഫോണില്‍ ടച്ച്‌സ്ക്രീന്‍ തകരാര്‍ എന്ന് പരാതികള്‍. ഇന്ത്യയില്‍ 1,19,900 രൂപ വിലയില്‍ ആരംഭിക്കുന്ന ഈ ഫോണില്‍ ടച്ച്‌സ്ക്രീന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും അനാവശ്യ ടച്ചുകള്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നതായുമാണ് യൂസര്‍മാര്‍ പരാതിപ്പെടുന്നത്.
ഇറങ്ങിയപ്പോഴേ വിവാദത്തിലായിരിക്കുകയാണ് ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട ഐഫോണ്‍ 16 പ്രോ. ടച്ച്‌സ്ക്രീന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്ക്രീനില്‍ ടാപ് ചെയ്യുന്നത് ശരിയാവുന്നില്ല എന്നുമാണ് ഫോണ്‍ സ്വന്തമാക്കിയ പലരുടെയും പ്രധാന പരാതികള്‍. ഇതോടെ സ്ക്രോളിംഗ്, ബട്ടണ്‍ പ്രസ്, വെര്‍ച്വല്‍ കീബോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. വലിയ സാങ്കേതിക തികവോടെ പുറത്തിറക്കി എന്ന് അവകാശപ്പെടുന്ന 120Hz പ്രോമോഷന്‍ ഡിസ്പ്ലെയാണ് ഇത്തരത്തില്‍ കുരുക്കിലായിരിക്കുന്നത്. ബെസെല്‍സിന്‍റെ വലിപ്പം കുറച്ചതോടെ അബദ്ധത്തില്‍ സ്ക്രീനില്‍ കൈതട്ടി ടച്ചാകുന്നതും പ്രശ്‌നമാണെന്ന് യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ടച്ച്‌സ്ക്രീനിലെ പ്രശ്‌നം ഹാര്‍ഡ്‌വെയര്‍ തകരാറല്ലെന്നും സോഫ്റ്റ്‌വെയര്‍ ബഗ്ഗാണ് എന്നുമാണ് അനുമാനം. അതിനാല്‍ ഐഒഎസ് 18 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഈ പ്രശ്‌നം ഉടന്‍ തന്നെ പരിഹരിച്ചേക്കും.

Leave a comment

Your email address will not be published. Required fields are marked *