കാൽഗറി: മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി ( എം.സി.എ.സി )യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റെംബർ 21-ന് നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിലാണ് ഓണാഘോഷ പരിപാടി നടന്നത്.
ആയിരത്തോളം പേർക്കുള്ള ഓണസദ്യയും, മാവേലിയും, ചെണ്ടമേളവും, കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ നൃത്താവിഷ്കാരണവും, കൈകൊട്ടിക്കളി മറ്റു നൃത്തനൃത്യങ്ങളും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.
സ്ത്രീകളുടെ വാശിയേറിയ വടംവലിയും കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ പരേഡും മറ്റു വിവിധയിനം കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.






