dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

ട്രൂഡോയ്ക്ക് ആശ്വാസം; അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് സർക്കാർ

Reading Time: < 1 minute

പിയർ പൊലിയേവിന്റെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ട്രൂഡോ സർക്കാർ. പാർലമെൻ്റിലെ മറ്റ് രണ്ട് രാഷ്ട്രീയ പാർട്ടികളായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി), ബ്ലോക്ക് ക്യൂബെക്കോയിസ് എന്നിവരിൽ നിന്ന് പിന്തുണ ഉറപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവറിന്റെ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത് (വോട്ടിങ് നില 211-120),ട്രൂഡോയുടെ ലിബറലുകളുമായുള്ള സഖ്യം ന്യൂ ഡെമോക്രാറ്റിക് പാർട്ടി അവസാനിപ്പിച്ചതോടെ സർക്കാർ ന്യൂനപക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ കൺസർവേറ്റിവ് പാർട്ടി നേതാവ് പിയർ പൊലിയേവ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. 9 വർഷമായി കാനഡ ഭരിക്കുന്നത് ലിബറൽ സർക്കാരാണ്.
അതേസമയം ഈ വർഷം ജൂണിൽ ട്രൂഡോയുടെ ജനങ്ങൾക്കിടയിലെ അംഗീകാരം 63% ത്തിൽ നിന്ന് 28% ആയി കുറഞ്ഞിരുന്നു. ഈ വേനൽക്കാലത്ത് ടൊറൻ്റോയിലും മോൺട്രിയലിലും അദ്ദേഹത്തിൻ്റെ ലിബറൽ പാർട്ടി രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *