dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Travel

ഇനി 30 കിലോ കൊണ്ടുപോകാം; സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ

Reading Time: < 1 minute

അബുദാബി:പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ചു.ഇന്ന് (26) അർധരാത്രിക്കു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം.മുൻപ് 20 കിലോ മാത്രമായിരുന്നു അനുവധിച്ചിരുന്നത്. ഓഗസ്റ്റ് 19 ന് ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ബാഗേജ് പരിധിയിൽ കാര്യമായ വ്യത്യാസം ഉണ്ടായത്.
യുഎഇ ഇന്ത്യ സെക്ടറിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒരു മുന്നറിയിപ്പും കൂടാതെ ആയിരുന്നു ബാഗേജ് നിയന്ത്രണം.പ്രവാസികളെ പിഴിയുന്ന എയർലൈനുകളെ ബഹിഷ്കരിക്കണമെന്ന് വരെ സംഘടനകൾ തീരുമാനമെടുത്തിരുന്നു.
ബാഗേജ് പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ എയർലൈനും വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടായതാണ്.

Leave a comment

Your email address will not be published. Required fields are marked *