dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയിലുടനീളം ക്രോമോലിൻ ഐ ഡ്രോപ്പുകൾ തിരിച്ചുവിളിച്ചു

Reading Time: < 1 minute

കണ്ണിൽ അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം ക്രോമോലിൻ ഐ ഡ്രോപ്പുകൾ തിരിച്ചുവിളിച്ചു. ഫാർമസയൻസ് കമ്പനിയുടെ 5 മില്ലി, 10 മില്ലി ഐ ഡ്രോപ്പ് ബോട്ടിലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവർ ക്രോമോലിൻ ഐ ഡ്രോപ്പുകൾ ഉപയോ​ഗിക്കരുതെന്ന് ഹെൽത്ത് കാനഡ പറയുന്നു.
മുതിർന്നവരിലും അഞ്ച് വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് സീസണൽ അലർജിക് കൺജങ്ക്റ്റിവിറ്റിസിൻ്റെ (സീസണൽ പിങ്ക് ഐ) ലക്ഷണങ്ങൾ തടയുന്നതിനും ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്ന‌ മരുന്നാണ് ക്രോമോലിൻ ഐ ഡ്രോപ്പ്.
ആരോഗ്യമുള്ളവർക്ക് ഗുരുതരമായ നേത്ര അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അവ ഫാർമസിയിലേക്ക് തിരികെ നൽകണമെന്നും ആരോ​ഗ്യ ഏജൻസി പറയുന്നു.
നിങ്ങൾ ഈ ഉൽപ്പന്നം ഉപയോഗിക്കുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടണമെന്ന് ഏജൻസി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 1-888-550-6060 എന്ന നമ്പറിലോ medinfo@pendopharm.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *