ഉദ്യോഗാർത്ഥികൾക്ക് പിഎൻപി ഇൻവിറ്റേഷൻ നൽകി ബ്രിട്ടീഷ് കൊളംബിയയും ഒൻ്റാറിയോയും.
പ്രവിശ്യാ കുടിയേറ്റ ഫലങ്ങൾ സെപ്റ്റംബർ 21 മുതൽ 27 വരെ
ബ്രിട്ടീഷ് കൊളംബിയ
സെപ്റ്റംബർ 24-ന് ബ്രിട്ടീഷ് കൊളംബിയ PNP (BCPNP) സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീം വഴി മൊത്തം 146 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ബീസി പിഎൻപി സ്കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകളിലും എക്സ്പ്രസ് എൻട്രി സ്ട്രീമുകളിലും,സെമി സ്കിൽഡ് സ്ട്രീമുകൾ പൊതുവായി നടന്ന നറുക്കെടുപ്പിലൂടെ 35 ടെക് തൊഴിലുകളിലായി 57 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 24 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനും നൽകി.കൂടാതെ, ചൈൽഡ് ഹുഡ്എഡ്യുക്കേറ്റേഴ് ആൻഡ് അസിസ്റ്റന്റുകൾക്കായി 42 ഇൻവിറ്റേഷനും നൽകി. മാത്രമല്ല, 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 22 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.
ഒൻ്റാറിയോ
സെപ്റ്റംബർ 26-ന് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഫ്രഞ്ച് സംസാരിക്കുന്ന സ്കിൽഡ് സ്ട്രീം വഴി 243 ഉദ്യോഗാർത്ഥികൾക്ക് പിഎൻപി ഇൻവിറ്റേഷൻ നൽകി. ഉദ്യോഗാർത്ഥികൾക്ക് 290 നും 445 നും ഇടയിൽ CRS സ്കോർ ആവശ്യമാണ്.
ഫ്രഞ്ച് സ്പീക്കിംഗ് സ്കിൽഡ് വർക്കർ സ്ട്രീം, ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിൽ പരിചയവും, ഭാഷാ പ്രാവീണ്യവും (ഇംഗ്ലീഷിലും ഫ്രഞ്ചിലും), വിദ്യാഭ്യാസവും ഉള്ള യോഗ്യതയുള്ള വിദേശ തൊഴിലാളികളെ കാനഡയിൽ സ്ഥിരതാമസത്തിനായി ഒൻ്റാറിയോ പ്രവിശ്യാ ഗവൺമെൻ്റ് നാമനിർദ്ദേശം ചെയ്യാനുള്ള അവസരവും അനുവദിക്കുന്നു. യോഗ്യത നേടുന്നതിന്, അപേക്ഷകർക്ക് എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ ഒരു പ്രൊഫൈൽ ഉണ്ടായിരിക്കുകയും നോമിനേഷനായി ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് ഒൻ്റാറിയോയിൽ നിന്ന് ഒരു NOI ലഭിക്കുകയും വേണം.







