dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഹൈവേ 407 തിരികെ വാങ്ങാൻ ഡഗ് ഫോർഡ്

Reading Time: < 1 minute

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലൂടെ കടന്നുപോകുന്ന ഹൈവേ 407 തിരികെ വാങ്ങുന്നത് സർക്കാർ പരിഗണിക്കുന്നതായി ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്.
മൈക്ക് ഹാരിസ് പ്രോഗ്രസീവ് കൺസർവേറ്റീവ് ഗവൺമെൻ്റ് 1999-ൽ ഹൈവേ 407 3.1 ബില്യൺ ഡോളറിന് എസ്എൻസി ലാവലിൻ, ക്യൂബെക്കിൻ്റെ പ്രൊവിൻഷ്യൽ പെൻഷൻ ഫണ്ട്, സ്പാനിഷ് കമ്പനിയായ ഫെറോവിയൽ എന്നിവ ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് വിറ്റിരുന്നു.
ഹൈവേ 407 ഏറ്റെടുക്കാനുള്ള പുതിയ നീക്കത്തോടെ ജിടിഎയ്‌ക്ക് കുറുകെ ഹൈവേ 401 ന് കീഴിൽ ഒരു എക്‌സ്‌പ്രസ് വേ ടണൽ നിർമ്മിക്കാനുള്ള ഫോർഡ് സർക്കാറിന്റെ പദ്ധതിക്ക് ആക്കം കുട്ടുന്നതായി മനസിലാക്കാം.
ടൊറൻ്റോയിലെ തിരക്ക് കുറയ്ക്കാൻ, ഹൈവേ 401 ന് താഴെ എക്‌സ്പ്രസ് വേ നിർമ്മിക്കാനുള്ള നിലവിലെ പദ്ധതി തീരുമാനിക്കുന്നതിന് മുമ്പ്, പ്രതിപക്ഷ പാർട്ടികൾ ദീർഘകാലമായി പറഞ്ഞുകൊണ്ടിരുന്ന ഹൈവേ 407 തിരികെ വാങ്ങാൻ തൻ്റെ സർക്കാർ ആലോചിച്ചതായാണ് ഡഗ് ഫോർഡ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *