ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി കാനഡ. 2024 റീഡേഴ്ഴ്സ് ചോയ്സ് അവാര്‍ഡിലാണ് കാനഡ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാരുടെ വോട്ടുകള്ളെ അടിസ്ഥാനമാക്കി Condé Nast ആണ് റാങ്കിംഗ് തയ്യാറാക്കിയത്. ആളുകള്‍ സന്ദര്‍ശിക്കാനും യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്ന ലോകത്തിലെ മുൻ നിര രാജ്യങ്ങളുടെ പട്ടികയാണിത്.
കഴിഞ്ഞ വര്‍ഷം 20 ആം സ്ഥാനത്തായിരുന്ന കാനഡ ഈ വര്‍ഷം 14 ആം സ്ഥാനം കരസ്ഥാമാക്കി. 15 ആം സ്ഥാനത്തുള്ള ഫ്രാന്‍സിനെ പിന്തള്ളി 90.85 സ്കോറാണ് കാനഡ നേടിയത്. ഫ്രാന്‍സിന്റെ സ്കോര്‍ 90.58. പട്ടികയില്‍ ഇടം നേടിയ ഏക വടക്കേ അമേരിക്കന്‍ രാജ്യം കൂടിയാണ് കാനഡ. 94.79 സ്കോറോടെ ജപ്പാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പോര്‍ച്ചുഗല്‍(92.69), തുര്‍ക്കി(92.4) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഇറ്റലി നാലാം സ്ഥാനത്തും സ്പെയിന് അഞ്ചാം സ്ഥാനത്തും ഇടം നേടി.







