ടൊറൻ്റോയിലെയും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെയും (ജിടിഎ) പെട്രോൾ വില കുറച്ചു മാസമായി വലിയമാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ വാരാന്ത്യത്തിൽ വില ഉയരുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇന്ന്( ഒക്‌ടോബർ 5 ശനിയാഴ്ച) മിക്ക സ്‌റ്റേഷനുകളിലും വില ലിറ്ററിന് നാല് സെൻറ് ഉയർന്ന് 152.9 സെൻറിലെത്തുമെന്ന് എൻ-പ്രോ ഇൻ്റർനാഷണൽ ഇൻക്.യുടെ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്‌നൈറ്റ് പറയുന്നു. ലിറ്ററിന് 154.9 സെൻന്റായിരുന്ന സെപ്‌റ്റംബർ 4-ലെ ഏറ്റവും ഉയർന്ന ഇന്ധനവില.
സെപ്‌റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ മിക്ക പെട്രോൾ പമ്പുകളിലും വില ലിറ്ററിന് 145.9 സെൻ്റ് ആയിരുന്നു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബറിലെ പ്രതിമാസ ഉയർന്ന നിരക്ക് ലിറ്ററിന്154.9 സെന്റായി രുന്നു. ഓഗസ്റ്റിൽ 167.9 സെൻ്റ് ആയിരുന്നു മിക്ക ടൊറൻ്റോ, ജിടിഎ സ്റ്റേഷനുകളിലെ വില. എന്നാൽ ജൂലൈയിൽ വില അസാധാരണമാംവിധം ഉയർന്നതായിരുന്നു. പ്രതിമാസം പരമാവധി കൂടിയ വില വിറ്ററിന് 170.9 സെൻറും കുറഞ്ഞത് 164.9 സെൻറുമായിരുന്നു.







