ടൊറൻ്റോ നഗരത്തിൽ രണ്ട് ലിസ്റ്റീരിയ കേസുകൾ സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത്. റോസ്‌ഡെയ്ൽ, അനെക്‌സ്, ഫോറസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ സമ്മർഹിൽ മാർക്കറ്റ് വിൽക്കുന്ന സ്ലൈസ് ചെയ്ത റെഡി-ടു-ഈറ്റ് മീറ്റിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
മാംസം കേടായതായി കാണപ്പെടുകയോ മണക്കുകയോ ചെയ്യില്ലെങ്കിലും, അസുഖത്തിന് കാരണമാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉൽപന്നങ്ങൾ കടകളിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നും ഉപഭോക്താക്കൾ വാങ്ങിയ സ്ഥലത്ത് തിരികെ നൽകണമെന്നും ടൊറൻ്റോ പബ്ലിക് ഹെൽത്ത് പറയുന്നു.
ലിസ്റ്റീരിയോസിസ് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പ്രായമായവരും ഗർഭിണികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
പാകം ചെയ്യാത്ത പച്ചക്കറികള്‍, തിളപ്പിക്കാത്ത പാല്‍, വൃത്തിയാക്കാത്ത മാംസം തുടങ്ങി ഭക്ഷണത്തിലൂടെ ശരീത്തില്‍ ഹാനികരമായ ബാക്ടീരിയ കയറിക്കൂടാന്‍ സാധ്യത നിരവധിയാണ്. ഇത്തരത്തില്‍ ശരീരത്തിലേക്കെത്തുന്ന ഒരു അണുബാധയാണ് ലിസ്റ്റീരിയോസിസ്. മണ്ണ്, വെള്ളം, മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയില്‍ കാണപ്പെടുന്ന ലിസ്റ്റീരിയ എന്ന വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയയാണ് ലിസ്റ്റീരിയോസിസിനു കാരണമാവുന്നത്.
ലിസ്റ്റീരിയോസിസ് ബാധയുടെ ലക്ഷണങ്ങള്‍
പനി
ഓക്കാനം
മലബന്ധം
വയറിളക്കം
ഛർദ്ദി
തലവേദന
പേശി വേദന
പലിസ്റ്റീരിയോസിസ് പകരുന്നത് എങ്ങനെ
പാകംചെയ്യാത്ത പച്ചക്കറികളും മാംസവും
തിളപ്പിക്കാത്ത പാലും പാല്‍ ഉത്പന്നങ്ങളും
ധാന്യത്തിന്റെ മുളകള്‍ ഉണക്കിയ കടല്‍ ഭക്ഷണങ്ങൾ







