dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #Uncategorized

വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണോ? ഈ പഠന മേഖലകള്‍ തെരഞ്ഞെടുത്തോളൂ, വെളിപ്പെടുത്തി കാനഡ

Reading Time: < 1 minute

വര്‍ക്ക് പെര്‍മിറ്റിനായി യോഗ്യത നേടാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തിരിക്കേണ്ട പഠന മേഖലകള്‍ വെളിപ്പെടുത്തി കാനഡ. യോഗ്യതയുള്ള 966 അക്കാദമിക് പ്രോഗ്രാമുകളെ അഞ്ച് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. അഗ്രി കള്‍ച്ചര്‍ ആന്‍ഡ് അഗ്രി – ഫുഡ്, ഹെല്‍ത്ത് കെയര്‍; സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ് ആന്‍ഡ് മാത്തമാറ്റിക്‌സ്, ട്രേഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയാണ് ഈ മേഖലകള്‍. കാനഡയുടെ തൊഴില്‍ വിപണിക്ക് അനുശൃതമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് ഈ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
ക്ലാസിഫിക്കേഷന്‍ ഓഫ് ഇന്‍സ്ട്രക്ഷണല്‍ പ്രോഗ്രാം (സിഐപി) ക്ക് അനുസരിച്ചാണ് യോഗ്യമായ പോസ്റ്റ് സെക്കന്ററി എജുക്കേഷന്‍ പ്രോഗ്രാമുകള്‍ കോഡ് ചെയ്തിരിക്കുന്നത്. കൃത്യമായ രീതിയില്‍ ട്രാക്ക് ചെയ്യാനും പഠന മേഖലകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഇതുവഴി സാധിക്കും. നവംബര്‍ ഒന്നിന് മുന്‍പായി സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഫീല്‍ഡ് ഓഫ് സ്റ്റഡി റിക്വയര്‍മെന്റ് ബാധകമാവുകയുള്ളുവെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *