കാനഡയിലെ ഭൂരിഭാഗം കുടിയേറ്റക്കാരും തൊഴിലിടങ്ങളിൽ ദുരിതം അനുഭവിക്കുന്നതായി ലെഗർ സർവേ. ഭൂരിഭാഗം കുടിയേറ്റക്കാർക്കും ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും തങ്ങൾ പലതരത്തിലുള്ള വിവേചനം തൊഴിലിടങ്ങളിൽ നേരിയുന്നതായും മൂന്നിലൊന്ന് കുടിയേറ്റക്കാരും സർവേയിൽ വ്യക്തമാക്കി.
OMNI-യ്ക്കായി ലെഗർ നടത്തിയ സർവേയിൽ 56 ശതമാനം തൊഴിലിടങ്ങളിൽ ജോലിയിൽ സ്ഥാനക്കയറ്റമോ വളർച്ചയോ നേടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ആറ് വർഷത്തിൽ താഴെയായി കാനഡയിലുള്ള യുവാക്കൾ പ്രത്യേകിച്ച് ദക്ഷിണേഷ്യൻ വംശജർ സർവേയിൽ വ്യക്തമാക്കി.
കാനഡയിൽ തങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നമാണ് വിദേശ യോഗ്യതയുടെ അംഗീകാരമില്ലായ്മയെന്ന് ലെഗർ സർവേ എടുത്തുകാണിക്കുന്നു. കൂടാതെ, കുടിയേറ്റക്കാരിൽ പത്തിൽ രണ്ടുപേരും അവരുടെ സംസാര രീതിയിലെ പ്രശ്നവും, ഇംഗ്ലീഷ് അറിവില്ലായ്മയും സർവേയിൽ വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരിൽ മൂന്നിലൊന്ന് പേരും ജോലിയിൽ വിവേചനം നേരിടുന്നുണ്ടെന്ന് സർവേ പറയുന്നു. ഭൂരിഭാഗം പേരും വംശീയമോ സാംസ്കാരികമോ ആയ പക്ഷപാതങ്ങളാണ് അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെറുപ്പക്കാരായ കുടിയേറ്റക്കാർക്കിടയിൽ ഈ പ്രശ്നങ്ങൾ കൂടുതലാണെന്നും സർവേ കണ്ടെത്തി. ഓഗസ്റ്റ് 28 നും സെപ്റ്റംബർ 9 നും ഇടയിൽ കുടിയേറ്റക്കാരായ 1500 പേരിലാണ് സർവേ നടത്തിയത്.







