ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,613 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ(ഐആർസിസി). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നോമിനേഷനുള്ള എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെ മാത്രം പരിഗണിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 743 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
കഴിഞ്ഞ വർഷം, IRCC ഒക്ടോബറിലുടനീളം നാല് നറുക്കെടുപ്പുകളിലായി, 9,173 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. സെപ്റ്റംബർ 19-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സ് നറുക്കെടുപ്പിലൂടെ CRS സ്കോർ 509 ഉള്ള 4,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. ജൂലൈ മുതൽ ഐആർസിസി സിഇസി ഉദ്യോഗാർത്ഥികൾക്ക് 21,800 ഐടിഎകൾ നൽകി.







