ഫ്ലോറിഡ: മണിക്കൂറിൽ 285 കി.മീ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ യു.എസിലെ ഫ്ലോറിഡ സംസ്ഥാനം. ബുധനാഴ്ച കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദേശം നൽകി. ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ആഴ്ചകള്‍ക്കു മുമ്പ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 232 പേര്‍ മരിച്ചിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടന്‍ എന്നാണ് പ്രവചനം.
സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും.
തെക്കൻ ഫ്ലോറിഡയിൽ പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂ രൂപപ്പെടാൻ തുടങ്ങി. സ്റ്റേഷനുകളിൽ ഇന്ധനം തീർന്നതായും റിപ്പോർട്ടുകൾ ഉണ്ട്.







