സ്റ്റിയറിംഗ് പ്രശ്‌നം കാരണം കാനഡയിൽ ഏകദേശം 239,000 ഹോണ്ട അക്യൂറ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹോണ്ട കാനഡ. സ്റ്റിയറിംഗ് തകരാർ കാരണം വാഹനം അപകടത്തിൽ പെടാൻ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. യുഎസിൽ 1.7 ദശലക്ഷവും കാറുകളും തിരിച്ചുവിളിച്ചിട്ടുണ്ട്.
ചൂടും ഈർപ്പും കാരണം സ്റ്റിയറിംഗ് ഗിയർബോക്‌സ് വേം വീലുകൾ വീർക്കുന്നതിന് കാരണമാകുമെന്ന് ഹോണ്ട കാനഡ വിശദീകരിച്ചു, ഇത് വേം വീലിനും വേം ഗിയറിനും ഇടയിലുള്ള ഗ്രീസ് ഫിലിം കനം കുറയ്ക്കുമെന്നും ഇത് സ്റ്റിയറിംഗ് ഗിയർബോക്‌സിന്റെ തകരാറിന് കാരണമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
തിരിച്ചുവിളിച്ച വാഹനങ്ങൾ
2022-2025 Honda
2022-2025 Honda Civic Hatchback
2025 Honda Civic Hybrid Sedan
2025 Honda Civic Hybrid Hatchback
2023-2025 Honda Civic Type R
2023-2025 Honda CR-V
2023-2025 Honda CR-V Hybrid
2023-2025 Honda HR-V
2023-2025 Acura Integra
2024-2025 Acura Integra Type S







