ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ(IRCC. ) കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ നറുക്കെടുപ്പിലൂടെ 500 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. അപേക്ഷിക്കർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 539 ആവശ്യമാണ്.
സെപ്റ്റംബർ 19-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിൽ 4,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കഴിഞ്ഞ വർഷം, IRCC ഒക്ടോബറിലുടനീളം നാല് നറുക്കെടുപ്പുകൾ നടത്തി, 9,173 ഉദ്യോഗാർത്ഥികൾക്ക് ൻവിറ്റേഷൻ നൽകിയിരുന്നു.







