കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. തൊഴിലില്ലായ്മ നിരക്ക് എല്ലാ പ്രായക്കാരെയും ബാധിച്ചിട്ടുണ്ടെങ്കിലും യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റ് മാസത്തിൽ വലിയ വർധനവുണ്ടായതായി ഏജൻസി പറയുന്നു. 15-നും 24-നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 14.5% വരെ ഉയർന്നു.
തൊഴിലില്ലായ്മാ നിരക്ക് 25 മുതൽ 54 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരിൽ 5.7 ശതമാനവും 55 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിൽ 5.5 ശതമാനവും ഉയർന്നു. യുവതികളിൽ 12.6 ശതമാനവും തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടുണ്ട്. പ്രായമുള്ള ആളുകൾക്ക്, ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക് 0.9 ശതമാനം പോയിൻറ് വർധിച്ച് 5.4% ആയി. വിദ്യാഭ്യാസ നേട്ടത്തിൻ്റെ എല്ലാ തലങ്ങളിലും ഈ പ്രായത്തിലുള്ളവർക്കുള്ള വർദ്ധനവ് നിരീക്ഷിക്കപ്പെട്ടു. ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറവോ ഉള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 8.2% ,ബാച്ചിലേഴ്സ് ബിരുദത്തിന് താഴെയുള്ള ചില പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസം ഉള്ളവർക്കുള്ള തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 5.5% ഉയർന്നു. ബാച്ചിലേഴ്സ് ബിരുദമോ ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസമോ ഉള്ളവരിൽ 6.2% വരെയും ഉയർന്നു.
2024 മെയ് മുതൽ ഓഗസ്റ്റ് വരെ ശരാശരി, 15-നും 24-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ തൊഴിലില്ലായ്മ നിരക്ക് 16.7% ആയി ഉയർന്നു. 2023-ൽ ഇത് 12.9 ശതമാനമായിരുന്നു.
തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ സ്ഥിരത നിലനിർത്തിയതിന് ശേഷം ഓഗസ്റ്റിൽ 0.2 ശതമാനം പോയിൻറ് ഉയർന്ന് 6.6% ആയി. 2020-നും 2021-നും COVID-19 പാൻഡെമിക് സമയത്ത് ഒഴികെ 2012 ഫിബ്രവരിക്ക് ശേഷമുള്ള യുവാക്കളിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിതെന്നും ഏജൻസി പറയുന്നു. 2023 ഏപ്രിൽ മുതൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചു, ഈ കാലയളവിൽ 1.5 ശതമാനം പോയിൻറ് ഉയർന്നു.







