ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC. ഫ്രഞ്ച് സംസാരിക്കാൻ പ്രാവീണ്യമുള്ളവർക്കായി കാറ്റഗറി അടിസ്ഥാനത്തിലുള്ള സെലക്ഷൻ നറുക്കെടുപ്പാണ് നടന്നത്. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 444 ആവശ്യമാണ്.
ഈ ആഴ്ചയിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. നേരത്തെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നോമിനേഷനുള്ള 1,613 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കുറഞ്ഞത് 743 സ്കോർ ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഒക്ടോബർ 9-ന് നടന്ന നറുക്കെടുപ്പിലൂടെ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിൽ നിന്ന് 539 സ്കോർ നേടിയ 500 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിരുന്നു.







