dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Malayalam Movies

ലഹരിക്കേസ്: നടി പ്രയാ​ഗ മാർട്ടിന് പോലീസിൻ്റെ ക്ലീൻചിറ്റ്; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

Reading Time: < 1 minute

സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങൾ പോലീസ് പുറത്ത് വന്നു.
താരങ്ങൾ ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവർ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തത്. അതേസമയം, ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണെന്ന് പ്രയാഗ മാർട്ടിൻ പറയുന്നു. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രം കയറി. ഗുണ്ടാനേതാവിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ പറയുന്നു.
ഓംപ്രകാശിനെ സോഷ്യൽ മീഡിയയിൽ കണ്ടുള്ള അറിവ് മാത്രമെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത്. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്ന് പ്രയാഗ മാർട്ടിൻ പൊലീസിനോട് പറഞ്ഞു.
നിലവിൽ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്ത ശേഷം പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. നിലവിൽ പ്രയാഗയ്ക്ക് ക്ലീൻ ചിറ്റാണ് പൊലീസ് നൽകിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *