dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #inflation

ചരിത്രനേട്ടം; കാനഡയില്‍ ഗര്‍ഭനിരോധന, പ്രമേഹ മരുന്നുകള്‍ക്ക് കവറേജ് ഏർപ്പെടുത്തി സർക്കാർ

Reading Time: < 1 minute

ഇന് കാനഡയിൽ ​ഗര്‍ഭനിരോധന, പ്രമേഹ മരുന്നുകള്‍ക്ക് കവറേജ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ബില്‍ കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കി. രാജ്യത്ത് അഞ്ച് കനേഡിയന്‍ പൗരന്മാരില്‍ ഒരാള്‍ ഉയര്‍ന്ന വിലയുള്ള മരുന്നുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബില്‍ അവതരിപ്പിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ നയം സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ പ്രവിശ്യകളുമായും ടെറിറ്ററികളുമായും വ്യക്തിഗത ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.  ഗര്‍ഭനിരോധന ഗുളികകള്‍ക്കും IUD കള്‍ക്കും ഒരു വര്‍ഷം 100 കനേഡിയന്‍ ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ ചെലവാകും.
ഈ ബില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ചെലവ് 1.9 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ജനങ്ങള്‍ പ്രൈവറ്റ്, പബ്ലിക്, ഔട്ട് ഓഫ് പോക്കറ്റ് പ്ലാന്‍ വഴിയാണ് കുറിപ്പടി മരുന്നുകള്‍ക്ക് പണം നല്‍കുന്നത്. ഡ്രഗ് പ്ലാന്‍ കവറേജ് ഇല്ലാത്തവര്‍ക്കുള്ള പ്രമേഹ, ഗര്‍ഭനിരോധന മരുന്നുകളുടെ 100 ശതമാനം ചെലവും, കവറേജ് ഉള്ളവര്‍ക്ക് ഔട്ട്-ഓഫ്-പോക്കറ്റ് ചെലവും ഈ പ്രോഗ്രാം വഹിക്കും. 

Leave a comment

Your email address will not be published. Required fields are marked *