ലിസ്റ്റീരിയ മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ രാജ്യവ്യാപകമായി സീസൺഡ് പാസ്ത സോസ് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA).
ജിയോവാനി റാണ എന്ന ബ്രാൻഡ് ടാഗ്ലിയാറ്റെൽ സീസൺഡ് വൈറ്റ് ചിക്കൻ & മഷ്റൂം സോസ് എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മലിനീകരണം സംഭവിച്ച ഉൽപന്നം കേടായതായി കാണപ്പെടുകയോ മണക്കുകയോ ചെയ്യില്ല. എന്നാൽ പല രോഗങ്ങൾക്കും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രായമായവരും ഗർഭിണികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഉൽപ്പന്നങ്ങൾ ഉടനടി നീക്കം ചെയ്യാനോ ഉൽപ്പന്നങ്ങൾ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകണമെന്നും ഏജൻസി വ്യക്തമാക്കി. എന്നാൽ കാനഡയിൽ ഇതുവരെ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഛർദ്ദി, ഓക്കാനം, പനി, തലവേദന, കഴുത്ത് കാഠിന്യം എന്നിവയാണ് ലിസ്റ്റീരിയയുടെ പ്രധാന രോഗ ലക്ഷണങ്ങൾ.







