2024-2025 വർഷത്തെ പുതിയ ഇമിഗ്രേഷൻ പരിധി നിശ്ചയിച്ച് ക്യുബെക്ക്. പ്രവിശ്യയുടെ സാമ്പത്തികവും സാമൂഹികവുമായ മുൻഗണനകളെ പരിഗണിച്ചാണ് പുതിയ കുടിയേറ്റ നയം നടപ്പിലാക്കുന്നത്. ക്യുബെക്കിലെ സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വലിയ നീക്കത്തിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. ഒക്‌ടോബർ 9-മുതൽ പുതിയ തീരുമാനം നിലവിൽ വന്നു.
ക്യുബെക്ക് ഇമിഗ്രേഷൻ ആക്ട് ആർട്ടിക്കിൾ 45 പ്രകാരമാണ് പരിധി നടപ്പിലാക്കുന്നത്. വിദേശ പൗരന്മാർക്ക് നൽകുന്ന ഇൻവിറ്റേഷനുകളുടെ എണ്ണം നിയന്ത്രിക്കാനും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഈ വ്യവസ്ഥ. പുതിയ നിയമ പ്രകാരം ക്യുബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം നടത്തുന്ന ഓരോ നറുക്കെടുപ്പിനും,ഏതെങ്കിലും ഒരു രാജ്യത്തെ വിദേശ പൗരന്മാർക്ക് നൽകുന്ന ഇൻവിറ്റേഷനുകളുടെ അനുപാതം 25%-ത്തിൽ കൂടരുതെന്ന് നയം പറയുന്നു.
റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (ആർഎസ്ഡബ്ല്യുപി) കീഴിൽ ഇൻവിറ്റേഷൻ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം 25 ശതമാനമായി പരിമിതപ്പെടുത്തി. നയം 2024 ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം, 2025 ഒക്ടോബർ 9 വരെ തുടരും. കാലയളവിൽ നിയമം അവലോകനം ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യും.







