dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ഇന്ത്യക്കെതിരെ പിയർ പൊലിയേവും; ആരോപണം ആശങ്കാജനകം, ഗൗരവമേറിയത്

Reading Time: < 1 minute

ഇന്ത്യ- കാനഡ വിഷയത്തിൽ പ്രതികരിച്ച് കൺസർവേറ്റീവ് നേതാവ് പിയർ പൊലിയേവ്. ഇന്ത്യക്കെതിരായി ആർസിഎംപി നടത്തിയ ആരോപണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്, അത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേപഹം വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെയുള്ള ഏതെങ്കിലും രാജ്യത്തിൽ നിന്നുള്ള ഏതൊരു വിദേശ ഇടപെടലും അംഗീകരിക്കാനാവില്ലെന്നും അത് അവസാനിപ്പിക്കണമെന്നും പൊലിയേവ് വ്യക്തമാക്കി. വിദേശ ഭീഷണികളിൽ നിന്ന് നമ്മുടെ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് സർക്കാറിൻ ആദ്യ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനേഡിയൻ പൗരന്മാരെ ഭീഷണിപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവരെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കുമെന്ന ഞങ്ങൾ പ്രതീക്ഷിക്കുന്നു. 9 വർഷമായി ജനങ്ങളെ സംരക്ഷിക്കുന്നതിൽ ട്രൂഡോ സർക്കാർ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നുംപിയർ പൊലിയേവ് കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *