ടൊറൻ്റോയിൽ ഈ ആഴ്ച താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ. ഇന്നും നാളെയും തണുത്ത കാലാവസ്ഥയായിരിക്കും. എന്നാൽ വാരാന്ത്യത്തോടെ താപനില ഉയരുമെന്ന് ഏജൻസി വ്യക്തമാക്കുന്നു. ഇന്നും നാളെയും പകൽസമയത്തെ താപനില 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ താപനില ഉയരും.
വ്യാഴാഴ്ച 15 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച 18 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 17 ഡിഗ്രിയും, 18 ഡിഗ്രി സെൽഷ്യസുമായിരിക്കും പകൽസമയത്തെ ഉയർന്ന താപനില. വാരാന്ത്യത്തിൽ ഉയർന്ന താപനില തുടരും.
ഹാലോവീനിന് മുമ്പ് തണുത്ത കാലാവസ്ഥ തിരിച്ചുവരുമെന്നും റിപ്പോർട്ട് പറയുന്നു.







