ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്‌കിൽഡ് ട്രേഡ് സ്‌ട്രീമിന് കീഴിൽ പ്രൊവിൻഷ്യൽ നോമിനേഷനായി 1,307 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. 405-നും 435-നും ഇടയിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ള എല്ലാ എക്‌സ്‌പ്രസ് എൻട്രി അപേക്ഷകരെയാണ് നറുക്കെടുപ്പിനായി പരിഗണിച്ചത്.
പ്രൈമറി NOC ആയി വ്യക്തമാക്കിയിട്ടുള്ള 47 സ്കിൽഡ് ട്രേഡ് തൊഴിലുകളിൽ ഒന്നിലെങ്കിലും പരിചയമുള്ള 2023 ഒക്ടോബർ 17 നും 2024 ഒക്ടോബർ 17 നും ഇടയിൽ അപേക്ഷിച്ച എല്ലാ എക്‌സ്‌പ്രസ് എൻട്രി അപേക്ഷകരെയും നറുക്കെടുപ്പിൽ പരിഗണിച്ചത്.







