ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിൽ കാനഡയിലെ സൗത്ത് ഏഷ്യന്‍ മ്മ്യൂണിറ്റികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന വീഡിയോ പുറത്ത്. ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റിയെ പ്രത്യേകിച്ച് ഇന്ത്യക്കാരെ വംശീയപരമായി ആക്ഷേപിക്കുന്ന ഒന്റാരിയോ സ്‌ത്രീയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വാട്ടര്‍ലൂവില്‍ താമസിക്കുന്ന അശ്വിന്‍ അണ്ണാമലൈയാണ് സ്‌ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് നടക്കാനിറങ്ങിയ തനിക്ക് നേരെ വിരലുകള്‍ കൊണ്ട് മോശം ആംഗ്യം കാണിക്കുകയും തുടര്‍ന്ന് വംശീയമായി ആക്ഷേപിക്കുകയുമായിരുന്നുവെന്ന് അശ്വിന്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
കാനഡയെ ഇന്ത്യക്കാര്‍ അതിക്രമിച്ച് കൈയടക്കുകയാണെന്നും ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും സ്‌ത്രീ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ താനും തന്റെ സുഹൃത്തുക്കള്‍ക്കും സാധാരണയായി അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ചിലത് ശാരീരിക ആക്രമണങ്ങളിലേക്ക് കടക്കും. എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.







