ടൊറന്റോയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പയ്യാവൂർ സ്വദേശി നിറിൽ കല്ലൂർ(31) ആയി ഗോ ഫണ്ട് സമാഹരണം ആരംഭിച്ച് ടൊറന്റോ മലയാളി സമാജം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശവ സംസ്ക്കാര ചടങ്ങുകൾക്കുമായാണ് ഗോ ഫണ്ട് സമാഹരണം നടത്തുന്നത്. ഇലട്രിക്കൽ എഞ്ചിനീയറായ നിറിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ അനില, ഏഴുമാസം പ്രായമുള്ള മകൻ സിയാൽ.







